ജർമ്മനിയിൽ കൂട്ടവെടിവെപ്പ്; അഞ്ച് മരണം, രണ്ടു പേർ കസ്റ്റഡിയിൽ

 
4444

‌സ്റ്റേഡ്: വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിലുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. 

ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് കർശനമായ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. ജനങ്ങൾ ഈ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും പൊലീസ് ഔദ്യോഗിക 'എക്സ്' പേജിലൂടെ അഭ്യർത്ഥിച്ചു.

തോക്ക് കൈവശം വെക്കുന്നതിനും ലൈസൻസ് അനുവദിക്കുന്നതിനും ജർമ്മനിയിൽ അതീവ കർശനമായ നിയമങ്ങളാണുള്ളത്. 25 വയസിന് താഴെയുള്ളവർ തോക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിന് മുൻപ് മാനസികാരോഗ്യ പരിശോധന നിർബന്ധമാണ്. അതിനാൽ ഇത്തരം കൂട്ടവെടിവെപ്പുകൾ ജർമ്മനിയിൽ വളരെ അപൂർവ്വമായാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജർമ്മൻ സുരക്ഷാ ഏജൻസികൾ നോക്കിക്കാണുന്നത്.

Tags

Share this story

From Around the Web