നവീകരിച്ച കേംബ്രിഡ്ജ് സെന്റ് ഫിലിപ്പ്‌സ് ഹോവാഡ് കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശകര്‍മം 26-ന്

 
Stock

യുകെയിലെ വിവിധ പ്രദേശങ്ങളില്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്ന ഈ കാലഘട്ടത്തില്‍ ഏതാണ്ട് നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള 850 വിശ്വാസികളുടെയും മറ്റ് വിശ്വാസ സമൂഹങ്ങളുടെയും സഹായ സഹകരണത്തോടെ കേംബ്രിഡ്ജില്‍ പുതിയ കത്തോലിക്കാ ദേവാലയം വിശ്വാസികള്‍ക്കായി തുറക്കുകയാണ്.


500-ല്‍ അധികം ആളുകള്‍ക്ക് ഒരേ സമയം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പറ്റുന്ന സൗകര്യങ്ങളോട് കൂടി കേംബ്രിഡ്ജ് സെന്റ് ഫിലിപ്പ്‌സ് ഹോവാഡ് കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ച് കൂദാശകര്‍മം 26 ഞായറാഴ്ച 12 മണിക്ക് ബിഷപ്പ് പീറ്റര്‍ കോളിന്‍സിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുകാണ്.


2015 മുതല്‍ ഈ ദേവാലയത്തിന്റെ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ.ഫിലിപ്പ് ജോണ്‍ പന്തംമാക്കലിന്റെ നേതൃത്വത്തില്‍ ജോണ്‍ ലതാമിന്റെയും ഇടവക സമൂഹത്തിന്റെയും സഹായ സഹകരണത്താലാണ് ഈ ദേവാലയ നിര്‍മാണ് പൂര്‍ത്തിയായത്.ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാശ്ചാത്യ പൗരസ്ത്യ റീത്തുകളുടെ ദൈവശാസ്ത്രം അടിസ്ഥാനമാക്കി ഒരു ദേവാലായത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.

2004 മുതല്‍ കേംബ്രിഡ്ജിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ തങ്ങളുടെ ആരാധകന ക്രമങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച് വന്നിരുന്ന ഈ ദേവാലയം 2024ല്‍ ഈസ്റ്റ് ആംഗ്ലിയ കത്തോലിക്കാ രൂപത കേംബ്രിഡ്ജിലെ സീറോ മലബാര്‍ സഭ വിശ്വാസികളുടെ സ്ഥിര ഉപയോഗത്തിന് അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്.

ഏപ്രില്‍ 26 ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് തുടങ്ങുന്ന കൂദാശകര്‍മങ്ങള്‍ക്ക് ഈസ്റ്റ് ആംഗ്ലിയ ബിഷപ് മാര്‍ പീറ്റര്‍ കോളിന്‍സ്, ബിഷപ് മാര്‍ അലന്‍ ഹോപ്പസ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപാതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.ബ്രിട്ടൻ വാർത്തകൾ

കൂടുതൽ കണ്ടെത്തുക
ഓൺലൈൻ മലയാളം കോഴ്സുകൾ
ഇന്ത്യന്‍ റസ്റ്റോറന്റ് ഡയറക്ടറി
അന്താരാഷ്ട്ര ഫോണ്‍ സേവനങ്ങള്‍


27-ന് വൈകുന്നേരം ഏഴു മണിക്ക് അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ സീറോ മലബാര്‍ ആരാധന ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.കേംബ്രിഡ്ജിലെ സീറോ മലബാര്‍ സമൂഹം തങ്ങളുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശകര്‍മത്തിന് ഇടവക വികാരി ഫാദര്‍ ഫിലിപ്പ് പന്തമാക്കലിന്റെയും ട്രെസ്റ്റിമാരായ ജോര്‍ജ് പൈലി, സന്തോഷ് മാത്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web