കൊച്ചിയിലെ കൂട്ടപിരിച്ചുവിടല്‍; പ്രതിഷേധവും ചര്‍ച്ചയിലെ തീരുമാനങ്ങളും അവഗണിച്ച് കോറോ ഹെല്‍ത്ത് കമ്പനി
 

 
health


    
 
കൊച്ചി: കൂട്ടപിരിച്ചുവിടല്‍ സംബന്ധിച്ച ചര്‍ച്ചയിലെ ധാരണകള്‍ ലംഘിച്ച് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ കോറോ ഹെല്‍ത്ത് കമ്പനി. കൊച്ചി, കോഴിക്കോട് ശാഖകളിലായി ജോലി ചെയ്തിരുന്ന 900ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.

ഇതേ തുടര്‍ന്ന് ജനപ്രതിനിധികളും സര്‍ക്കാരും ഇടപെട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരം ജൂലൈ ആറ് വരെ തല്‍സ്ഥിതി തുടരാനും തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനുമായിരുന്നു ധാരണ.


എന്നാല്‍ ഈ ധാരണകളെല്ലാം കമ്പനി ലംഘിച്ചുവെന്നാണ് വിവരം. നിലവില്‍, നേരത്തെ വാഗ്ദാനം ചെയ്ത രണ്ട് മാസത്തെ നഷ്ടപരിഹാര തുക കൈമാറി വിഷയം ഒത്തുതീര്‍പ്പാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്.

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ആയിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടത്. ഇന്നലെ രാവിലെ ഓഫിസില്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ പിരിച്ചുവിടലിനെ കുറിച്ച് അറിയുന്നത്.

കൊച്ചി പാലാരിവട്ടം ഓഫിസില്‍ നിന്ന് 600 പേരെയും കോഴിക്കോട് ഓഫിസില്‍ നിന്ന് ഇരുന്നൂറോളം പേരെയുമാണ് പിരിച്ചുവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാര തുക നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

Tags

Share this story

From Around the Web