കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: വെള്ളിയാഴ്ച കമ്പനി അധികൃതരുമായി മന്ത്രി ചര്‍ച്ചയ്ക്ക്

 
BINDU

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്ക്. വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണ എറണാകുളത്തെത്തി കമ്പനി അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥ തല ചര്‍ച്ച. 

തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ കമ്പനി ചര്‍ച്ച നടത്തും. കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെങ്കില്‍ അതിനും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.


ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ കോറോ ഹെല്‍ത്ത് കോഴിക്കോട് കൊച്ചി ബ്രാഞ്ചുകളിലെ 900 ജീവനക്കാരാണ് പെരുവഴിയിലായത്. ലേബര്‍ കോഡിന്റെ ചുവടുപിടിച്ചാണ് രണ്ടരമാസത്തെ ശമ്പളം നല്‍കി നോട്ടീസ് പോലുമില്ലാത്ത പിരിച്ചുവിടല്‍. 

Tags

Share this story

From Around the Web