കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ധാരണകള്‍ കാറ്റില്‍ പറത്തി കമ്പനി, ജീവനക്കാരെ അകത്തേയ്ക്ക് കയറ്റിവിട്ടില്ല

 
CORROHEALTH

കൊച്ചി; അമേരിക്ക ആസ്ഥാനമായ കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍, ധാരണകള്‍ കാറ്റില്‍ പറത്തി കമ്പനി. വെള്ളിയാഴ്ചവരെ ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാമെന്ന് ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ലേബര്‍ കമ്മീഷണര്‍ ഉറപ്പ് നല്‍കിയിരുന്നു.


 ഇതെ തുടര്‍ന്ന് ഇന്ന് ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേയ്ക്ക് കയറ്റിവിട്ടില്ല. 

ഓഫീസ് തുറന്നുനല്‍കേണ്ടെന്ന് കമ്പനി അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഉമാ തോമസ് എംഎല്‍എയും തൊഴിലാളി സംഘടനാ പ്രതിനിധികളും സ്ഥലത്തെത്തി.


ജീവനക്കാരെ ഓഫിസീലേക്ക് കയറ്റിവിടേണ്ട എന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാത്തത്. 

ഇന്ന് ലേബര്‍ ഓഫീസര്‍മാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ച തൊഴില്‍മന്ത്രിയുടെ യോഗത്തിന് ശേഷമാകും മറ്റ് നടപടികള്‍.


മാനേജ്‌മെന്റ് അഭിഭാഷക പ്രതിനിധിയും കമ്പനിയിലെ തൊഴിലാളി യൂണിയന്‍ ഭാരവാഹികളും തമ്മിലും വിശദമായ ചര്‍ച്ച നടത്തിയിരുന്നു.മുന്‍ ദിവസങ്ങളില്‍ ഉണ്ടായതുപോലെ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ നേരിട്ടെത്തും.

 കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഈ മാസം പത്താം തീയതിയാണ് ചര്‍ച്ച. അതേസമയം അമേരിക്കന്‍ കമ്പനിയുടെ തൊഴില്‍ ചൂഷണത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.

Tags

Share this story

From Around the Web