കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചു വിടല്‍; ഇന്നും ജോലിക്കെത്തി ജീവനക്കാര്‍, ഓഫീസ് തുറന്നു നല്‍കാതെ അധികൃതര്‍
കോറോ ഹെല്‍ത്ത് കമ്പനിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ ഇന്നും തീരുമാനമാകാത്തതില്‍ ആശങ്കയില്‍ ജീവനക്കാര്‍. ഇന്നും ജീവനക്കാര്‍ എത്തിയെങ്കിലും ഓഫീസ് തുറന്ന് കൊടുത്തില്ല. കമ്പനിയുടേത് നിഷേധാത്മക നിലപാടാണെന്നും പത്താം തീയതിയിലെ ചര്‍ച്ചയില്‍ കമ്പനി പങ്കെടുക്കുമോ എന്നതില്‍ ഉറപ്പില്ല എന്നും തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്നും ജീവനക്കാര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഓഫീസ് തുറന്നു കൊടുത്തിട്ടില്ല. വിഷയത്തില്‍ തീരുമാനം ഒന്നുമാകാതെ വന്നതോടെ ജീവനക്കാര്‍ വീണ്ടും ആശങ്കയിലായി. കമ്പനിയുടെ നിലപാട് ആശാവഹമല്ല എന്നാണ് സര്‍ക്കാരിന്റെ പ്രതികരണം.
കമ്പനിയുടേത് നിഷേധാത്മക നിലപാട് ആണെന്നും പത്താം തീയതിയിലെ ചര്‍ച്ചയില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുമോ എന്നതിന് ഉറപ്പില്ല എന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ചര്‍ച്ചയ്ക്ക് എത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണ കമ്പനി തെറ്റിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ സംഘടനകള്‍ കൊച്ചിയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
എഐവൈഎഫ് നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പരിഹാരമായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആണ് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും തീരുമാനം .