തടവുകാരുടെ കൂട്ട ജയില്‍ചാട്ടം; 9 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, തിരച്ചില്‍ ഊര്‍ജ്ജിതം

 
Jail


തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലില്‍ നിന്ന് വിചാരണ തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ കടുത്ത നടപടി. 

ട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഏഴ് ജയില്‍ വാര്‍ഡന്‍മാരും (ഗ്രേഡ് കക ഗാര്‍ഡുമാര്‍) ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സെല്ലില്‍ കഴിഞ്ഞിരുന്ന തടവുകാരില്‍ ഒരാള്‍ അപസ്മാരവും ദേഹാസ്വാസ്ഥ്യവും അഭിനയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ സഹായിക്കാനായി അകത്തേക്ക് പ്രവേശിച്ച ജയില്‍ ജീവനക്കാരെ തടവുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥന്‍ തങ്കപാണ്ഡിക്കും മറ്റ് രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കപാണ്ഡിയെയും മറ്റു ജീവനക്കാരെയും മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് 17 ഓളം വരുന്ന വിചാരണ തടവുകാര്‍ ജയില്‍ വളപ്പില്‍ നിന്ന് രക്ഷപ്പെട്ടത്.


രക്ഷപ്പെട്ട തടവുകാരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് പൊലീസും ജയില്‍ വകുപ്പും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഏതാനും തടവുകാരെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


തേനി ജില്ല കേരള അതിര്‍ത്തിയോട് ചേര്‍ന്നായതിനാല്‍ ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ അതിര്‍ത്തി മേഖലകളില്‍ തമിഴ്നാട്-കേരള പൊലീസുകള്‍ സംയുക്തമായി ശക്തമായ വാഹന പരിശോധനയും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web