കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും, ഈമാസം 26 ന് മുന്‍പ് പണം നല്‍കും. ചര്‍ച്ചയില്‍ ധാരണയായി

 
CORROHEALTH

കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ധാരണ. ജീവനക്കാര്‍ക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നല്‍കാമെന്ന് സമ്മതിച്ചു. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുന്‍പ് പണം നല്‍കും. ആകെ ഏഴ് മാസത്തെ നഷ്ടപരിഹാരമാണ് നല്‍കുകയെന്ന് തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.


ഇരുപത്തിയാറാം തീയതി തന്നെ ശമ്പളം നല്‍കാന്‍ കമ്പനി സമ്മതിച്ചു. ജീവനക്കാരുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ കമ്പനി നല്‍കും. മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനം ജീവനക്കാര്‍ നിഷേധിച്ചു. ജീവനക്കാര്‍ക്ക് മുന്‍പോട്ടുള്ള തൊഴില്‍ സാധ്യതകള്‍ സര്‍ക്കാര്‍ തേടും.
ജീവനക്കാരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ നടന്നത്. തൊഴിലാളി സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കേരളത്തിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ അധികാരികളും ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുകയും കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. 


സര്‍ക്കാരിന്റെയും ബന്ധപ്പെട്ട തൊഴില്‍ വകുപ്പിന്റെയും കര്‍ശനമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ കൂടി താത്പര്യം പരിഗണിച്ചുകൊണ്ട് കമ്പനി തീരുമാനം അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

 2 ജില്ലകളിലായി പ്രവര്‍ത്തിച്ചിരുന്ന കോറോ ഹെല്‍ത്തിലെ 900-ത്തോളം ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോറോ ഹെല്‍ത്ത്. ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ടെക്ക് സ്ഥാപനം. കുത്തകമുതലാളിത്ത സ്ഥാപനമെന്ന ക്ലീഷേ പദം ഉപയോഗിക്കാവുന്ന എല്ലാ പ്രവണതയും പേറുന്ന കോറോ ഹെല്‍ത്തില്‍ രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്‍മാരാണ് സ്ഥിരം ജീവനക്കാര്‍. ജോലി സമ്മര്‍ദവും, തൊഴില്‍ ചൂഴണം വരെ നടക്കുന്നു എന്ന് തൊഴിലാളികള്‍ തന്നെ പഴിക്കുന്ന സ്ഥാപനം 5 വര്‍ഷം മുമ്പാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Tags

Share this story

From Around the Web