ആശുപത്രിയില്‍ കൂട്ടമരണം. കര്‍ണാടകയില്‍ മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയ 11 രോഗികള്‍

 
jaydeva


കര്‍ണാടക മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം. 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികള്‍. മരിച്ചവരെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ്.

 ഇന്നലെ കഇഡ വില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാര്‍ വ്യക്തമാക്കുന്നു. കര്‍ണാടക സര്‍ക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്.

എന്നാല്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ പറഞ്ഞു. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമമുണ്ടെന്നത് സത്യമാണ്.

നടന്നത് നിര്‍ഭാഗ്യമായ സംഭവമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഒരു ഡോക്ടര്‍ നൂറു കണക്കിന് രോഗികളെയാണ് ദിവസവും പരിശോധിക്കുന്നത്. 

എന്നാല്‍ ഇന്നലെ രാത്രി ഷിഫ്റ്റില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നാണിത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. 

അത്യാധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബുകള്‍, ഓപ്പറേഷന്‍ തിയറ്ററുകള്‍, ഐസിയു എന്നിവ ഇവിടെയുണ്ട്. പണമില്ലാത്ത പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായും സബ്സിഡി നിരക്കിലും ചികിത്സ ലഭ്യമാക്കുന്നുണ്ട് ആശുപത്രി.

Tags

Share this story

From Around the Web