മണര്‍കാട് സെന്റ്‌മേരീസ് പളളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി.  കുര്‍ബാന അര്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് വാദം

 
bava

കൊച്ചി: കോട്ടയം മണര്‍കാട് സെന്റ്‌മേരീസ് പളളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി. ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

മണര്‍കാട് പള്ളിയിലോ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മറ്റ് പള്ളികളിലോ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

മണര്‍കാട് പള്ളിയിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് വാദം.

കോടതി വിധി ലംഘിച്ച് കുര്‍ബാന നടത്തുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഇതിന് അനുവദിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു.

1934ലെ മലങ്കരസഭയുടെ ഭരണഘടന അനുസരിക്കുന്നവര്‍ക്ക് മാത്രമേ സഭയുടെ പള്ളികളില്‍ കുര്‍ബാന അര്‍പ്പിക്കാവൂ എന്നാണ് കോടതി വിധിയെന്നും ഇത് നിലനില്‍ക്കെ പള്ളികളില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നത്

കോടതി വിധിയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരനായ വിവി മാത്യൂസിന്റെ വാദം. എക്‌സ് മിസലേനിയസ് വിസയിലാണ് വിദേശ പൗരനായ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തിയതെന്നും ഇത്തരം സന്ദര്‍ശനങ്ങളില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

Tags

Share this story

From Around the Web