മറിയം സഭയുടെ മാതൃകയും മാതാവും; ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ ലെയോ പതിനാലാമൻ പാപ്പ

 
Papaa

പരിശുദ്ധ കന്യകാമറിയം സഭയുടെ പൂർണ്ണമായ മാതൃകയും മാതാവുമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശനത്തിനിടെ സംസാരിക്കുകയായിരുന്നു പാപ്പ. സഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനമായ ‘ലുമെൻ ജെൻസിയം’ (Lumen Gentium) ആസ്പദമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം.

“സഭയുടെ രഹസ്യം കന്യകാമറിയത്തിലും പ്രതിഫലിക്കുന്നു: ദൈവജനം അവരുടെ ഉത്ഭവത്തിന്റെയും മാതൃകയുടെയും മാതൃരാജ്യത്തിന്റെയും പ്രതിനിധാനം കണ്ടെത്തുന്നത് അവളിലാണ്. ദൈവകൃപയാലും വിശ്വാസത്താലും സ്നേഹത്താലും യേശുവിനെ സ്വീകരിച്ചുകൊണ്ടും രൂപപ്പെട്ട മറിയം, സഭ എന്തായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ പൂർണ മാതൃകയാണ്: കർത്താവിന്റെ വചനത്തിന്റെ സൃഷ്ടിയും ദൈവമക്കളുടെ അമ്മയും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയത്വത്തിൽ ജനിച്ചവളുമാണ്,” പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web