മാര്‍ വാലാഹ് സുറിയാനി കോഴ്‌സ് ഉദ്ഘാടനം ചെയ്തു

 
Kil

കാക്കനാട്:  സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കു ന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തു ന്നതിനുമായി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാര്‍വാലാഹ് സുറിയാനി അക്കാദമിയുടെ നേതൃത്വത്തില്‍ സുറിയാനി ഭാഷയിലുള്ള  അടിസ്ഥാന കോഴ്‌സ് സംഘടിപ്പിച്ചു.

സുറിയാനി ഭാഷയുടെ ആരാധനാക്രമപരവും സാംസ്‌കാരികവുമായ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സുറിയാനി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായതാണ് മാര്‍വാലാഹ്  സുറിയാനി അക്കാദമി.

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സുറിയാനി പഠന കോഴ്‌സ് ഉദ്ഘാടനം   ചെയ്തു. മാര്‍ വാലാഹ് സിറിയക് അക്കാദമി ചെയര്‍മാന്‍  മാര്‍ ടോണി നീലങ്കാവില്‍, മാര്‍ വാലാഹ് സിറിയക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോബിന്‍ കാഞ്ഞിരത്തിങ്കല്‍,   സീറോമലബാര്‍ മേജര്‍ ആക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സിലര്‍ റവ. ഡോ. അബ്രഹാം  കാവില്‍പുരയിടത്തില്‍, സിസ്റ്റര്‍ അല്‍ ഫോന്‍സ് ജോസ് എസ്എംഎസ് എന്നിവര്‍ പ്രസംഗിച്ചു.

റവ. ഡോ. ഫ്രാന്‍സീസ് പിട്ടാപ്പിള്ളില്‍, സിസ്റ്റര്‍ കൊച്ചുത്രേസ്യ കാവുങ്കല്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags

Share this story

From Around the Web