ലിവ് ഇന്‍ റിലേഷന്‍ഷിപ്പും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ചുള്ള വിവാഹം കുറ്റകൃത്യം: ഹൈക്കോടതി,ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം
Oct 7, 2026, 12:25 IST
കൊച്ചി: ലിവ് ഇന്‍ ബന്ധവും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ച് മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നത് കുറ്റകൃത്യമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രതിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കോഴിക്കോട് ഫറോഖ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം.
ബിഎന്‍എസ് 69-പ്രകാരം പ്രാഥമികമായി കുറ്റകരമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വ്യാജവിവാഹ വാഗ്ദാനം നടത്തി, ലൈംഗിക പീഡനക്കേസുകളില്‍ ചുമത്തുന്ന വകുപ്പാണ് ബിഎന്‍എസ് 69.