വിപണി ഇടപെടല്‍. സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

 
supplyco



തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. 

ഈ വര്‍ഷത്തെ ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ നീക്കിവച്ചിട്ടുള്ളതാണ്. ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലം ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയും.


കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, 489 കോടി രൂപ അനുവദിച്ചു284 കോടി രൂപ അധികമായി നല്‍കി. 201112 മുതല്‍ 202425 വരെയുള്ള 15 വര്‍ഷക്കാലത്തേക്ക് സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനായി സര്‍ക്കാര്‍ നല്‍കിയ മൊത്തം തുക 7630 കോടി രൂപയാണ്. 


ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ കാലഘട്ടത്തില്‍ നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള 7220 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്.
 

Tags

Share this story

From Around the Web