മരിയന്‍ റാലിക്ക് വെള്ളികുളം എസ്. എം. വൈ. എം യൂണിറ്റ് സ്വീകരണം നല്കി

 
smym


വെള്ളികുളം: എസ്. എം. വൈ. എം. തീക്കോയി ഫൊറോനയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മരിയന്‍ റാലിയുടെ ഭാഗമായുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വെള്ളികുളം യൂണിറ്റില്‍ സ്വീകരിച്ചു.

വികാരി ഫാ.സ്‌കറിയ വേകത്താനം, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്  മാതാവിന്റെ തിരുസ്വരൂപത്തിന് സ്വീകരണം നല്‍കി. 

smyam 1

ഫൊറോന തലത്തില്‍ ഒക്ടോബര്‍ മാസത്തില്‍ നടത്തുന്ന ജപമാല മാസാചരണത്തിന്റെയും മരിയന്‍ ഭക്തിയുടെയും പ്രചരണാര്‍ത്ഥമാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ടുദിവസത്തെ ജപമാല പ്രാര്‍ത്ഥനയ്ക്ക് ശേഷം  മാതാവിന്റെ തിരുസ്വരൂപം മംഗളഗിരി യൂണിറ്റിന് കൈമാറി. വികാരി ഫാ. തോമസ് കൊച്ചോടക്കല്‍, യൂണിറ്റ് എസ്. എം. വൈ. എം അംഗങ്ങള്‍ എന്നിവര്‍ മാതാവിന്റെ തിരുസ്വരൂപം ഏറ്റുവാങ്ങി പ്രതിഷ്ഠിച്ചു.

സ്റ്റെഫിന്‍ നെല്ലിയേക്കുന്നേല്‍, അലന്‍ കണിയാം കണ്ടത്തില്‍, നിധിന്‍ ചാകോംപ്ലാക്കല്‍, ബ്രീസ് വള്ളിയാംതടത്തില്‍, ജിബിന്‍ ചിറ്റേത്ത്, ജീവന്‍ ഇഞ്ചയില്‍, പ്രവീണ്‍ വട ട്ടോത്ത് റ്റോബിന്‍സ് കൊച്ചുപുരക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web