കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസ ജീവിത പരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം ഉപ്പുത റയില്‍ നടന്നു
Sep 8, 2025, 19:50 IST

ഉപ്പുതറ: കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസ ജീവിത പരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം ഉപ്പുത റയില്‍ നടന്നു.
ഹൈറേഞ്ച് മേഖലയില്‍ വിശ്വാസ പരിശീല നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്കായി ഒരുക്കിയ തീര്‍ത്ഥാടനം യൂദാതദേവൂസ് കപ്പേളയില്‍ ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ജപമാല പ്രാര്‍ത്ഥനയോടുകൂടി മരിയന്റാലി ഉപ്പുതറ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് മരിയന്‍ സന്ദേശം നല്‍കി.
തീര്‍ത്ഥാടനത്തിന് രൂപത വിശ്വാസജീവിതപരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, മിഷന്‍ ലീഗ് അസി. ഡയറക്ടര്‍ ഫാ. ബോബി വേലിയ്ക്കകത്ത്, രൂപത എക്്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.