മരിയന്‍ കാല്‍നട തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.കാല്‍നട തീര്‍ത്ഥാടനം സെപ്റ്റംബര്‍ അഞ്ചിന് നടക്കും
ഇടുക്കി: ആറാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. രൂപതയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലേക്കുള്ള കാല്‍നട തീര്‍ത്ഥാടനം സെപ്റ്റംബര്‍ അഞ്ചിന് നടക്കും.
രാജാക്കാട് ക്രിസ്തുരാജാ ദേവാലയത്തില്‍ ചേര്‍ന്ന യോഗം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം പുറയാറ്റ് ചെയര്‍മാനും മോണ്‍. ജോസ് നരിതൂക്കില്‍ ജനറല്‍ കണ്‍വീനറും ഫാ. മാത്യു കരോട്ടുകൊച്ചറക്കല്‍, ഫാ. ആന്റണി പനച്ചിക്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി നൂറുപേരടങ്ങിയ കമ്മറ്റികള്‍ രൂപീകരിച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പിനോടുബന്ധിച്ചാണ് തീര്‍ത്ഥാടനം നടത്തുന്നത്.
സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടനത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും സമര്‍പ്പിതരും വിവിധ ഇടവകകളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കും.
തീര്‍ത്ഥാടനം ഉച്ചയോടെ രാജകുമാരി തീര്‍ത്ഥാടന ദേവാലയത്തില്‍ എത്തിച്ചേരുമ്പോള്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആഡ്രൂസ് താഴത്ത് വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
രൂപതയുടെ ആത്മീയ ഉണര്‍വിനും പൊതുസമൂഹത്തില്‍ ആകമാനം നന്മയുടെ വളര്‍ച്ചയ്ക്കും ഈ തീര്‍ത്ഥാടനം വഴിയൊരുക്കുമെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഫാ. ജോബി മാതാളിക്കുന്നേല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.