സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 1,12,520 രൂപയായി

 
gold


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 14,065 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,520 രൂപയായി ഉയര്‍ന്നു. സെപ്റ്റംബര്‍ 15 ഇന്നലെ ഗ്രാമിന് 14,040 രൂപയിലും പവന് 1,12,320 രൂപയിലുമായിരുന്നു വിപണി നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണനിരക്കിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമൊന്നുമില്ലാതെ തുടരുന്നു. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Tags

Share this story

From Around the Web