മാർക്കോ റൂബിയോ പാപ്പായെ സന്ദർശിക്കും

 
Marco

മെയ് മാസം ഏഴാം തീയതി, വ്യാഴാഴ്‌ച്ച, രാവിലെ 11.30 നു, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ സ്വീകരിക്കും.

ഇത് സംബന്ധിച്ച ചില മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണ്, വത്തിക്കാൻ പ്രസ് ഓഫീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.

2025 മെയ് 18-ന്, തന്റെ പത്രോസിനടുത്ത  ശുശ്രൂഷയുടെ തുടക്കം കുറിക്കുന്ന ദിവ്യബലിക്കിടെ, സ്റ്റേറ്റ് സെക്രട്ടറി, പരിശുദ്ധ പിതാവുമായി   കൂടിക്കാഴ്ച നടത്തിയിരുന്നു. തദവസരത്തിൽ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സന്നിഹിതനായിരുന്നു. തുടർന്ന് മെയ് 19 നു  വത്തിക്കാനിൽ വച്ച്, ലിയോ പതിനാലാമൻ പാപ്പായും, ജെ ഡി  വാൻസും,  റൂബിയോയും തമ്മിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.

2025 ജനുവരി ഇരുപത്തിയൊന്ന് മുതലാണ്, മാർക്കോ റൂബിയോ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്നത്.  മെയ് മാസം ഏഴാം തീയതി, വ്യാഴാഴ്‌ച്ച, രാവിലെ  9 മണിക്ക്, പാപ്പാ, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും  കൂടിക്കാഴ്ച നടത്തുമെന്ന് പ്രസ് ഓഫീസ് അറിയിച്ചു

Tags

Share this story

From Around the Web