ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതിയും

 
World

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ മറാത്ത സൈനിക ഭൂപ്രകൃതിയും ഇടം നേടി , ഇതോടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിലെ ആകെ സൈറ്റുകളുടെ എണ്ണം 44 ആയി. പാരീസിൽ നടന്ന 47-ാമത് ലോക പൈതൃക സമിതിയിലാണ് ഈ തീരുമാനം എടുത്തത്. ഈ ആഗോള അംഗീകാരം ഇന്ത്യയുടെ നിലനിൽക്കുന്ന സാംസ്കാരിക പൈതൃകത്തെ ഉയർത്തികാണിക്കുന്നതിനൊപ്പം തന്നെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ കൂടി പ്രദർശിപ്പിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ഈ അംഗീകാരത്തെ പ്രശംസിക്കുകയും ഈ നേട്ടത്തിന് ഇന്ത്യൻ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ വ്യാപിച്ചുകിടക്കുന്ന മറാത്ത സൈനിക ഭൂപ്രകൃതികൾ, മറാത്ത സാമ്രാജ്യത്തിന്റെ തന്ത്രപരമായ സൈനിക കാഴ്ചപ്പാടും വാസ്തുവിദ്യാ ചാതുര്യവും പ്രകടമാക്കുന്ന 12 കോട്ടകളുടെ ഒരു ശൃംഖലയാണ് മറാത്ത സൈനിക ഭൂപ്രകൃതി .

Tags

Share this story

From Around the Web