കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ തോമസ് ആനിമൂട്ടിലിന് മലബാര്‍ മേഖലയുടെ സ്വീകരണം 20ന് 

 
mar thomas

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ തോമസ് ആനിമൂട്ടിലിന് മലബാര്‍ മേഖലയുടെ സ്വീകരണം 20ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നല്‍കുന്ന സ്വീകരണത്തില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടയം അതിരൂപതയുടെ ചരിത്രത്തില്‍ മലബാര്‍ കുടിയേറ്റ മണ്ണില്‍നിന്നുള്ള ആദ്യത്തെ മെത്രാനാണ് മാര്‍ തോമസ് ആനിമൂട്ടില്‍.

Tags

Share this story

From Around the Web