മാര്‍ പുന്നക്കോട്ടിലിന്റെ നവതിയും മാര്‍ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും ഒരുമിച്ച് ആഘോഷിക്കുന്നു

 
Mar punnakotil

കോതമംഗലം: കോതമംഗലം രൂപതയുടെ 70-ാം വാര്‍ഷികവും രൂപതാദിനവും 36 വര്‍ഷം രൂപതയെ നയിച്ച ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്ന ക്കോട്ടിലിന്റെ നവതിയും മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലിയും രൂപതാധ്യക്ഷന്‍ മാര്‍ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും മെയ് മൂന്നിന് ആഘോഷിക്കുന്നു.

ജര്‍മനിയിലെ മയിന്‍സ് രൂപതയുടെ മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതാംഗമായ ഡോ. ജോഷി പൊട്ടയ്ക്കലിന് ഇതോടൊപ്പം സ്വീകരണം നല്‍കും.

കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാര്‍മികരാകും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വചനസന്ദേശം നല്‍കും.

തുടര്‍ന്ന് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.

ബിഷപ്പുമാരായ മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ ബെന്നി വര്‍ഗീസ് എടത്തട്ടേല്‍, മാര്‍ തോമസ് പുല്ലോപ്പിള്ളില്‍, എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ പി.ജെ. ജോസഫ്, മാത്യു കുഴല്‍നാടന്‍, ആന്റണി ജോണ്‍ എന്നിവരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും പങ്കെടുക്കും.

Tags

Share this story

From Around the Web