ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആ ഘോഷത്തില്‍ അതിഥികളായി മാര്‍ ജോസഫ് സ്രാമ്പിക്കലും സോജന്‍ ജോസഫ് എംപിയും

 
mar joseph srambikal

ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ച് നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയില്‍ യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി.

രാജ്യത്തെ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുമായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് പിതാവ് അതിഥിയായി പങ്കെടുത്തത്.

ബ്രിട്ടനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെയും വളര്‍ച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച മാറി. ആഘോഷപരിപാടിയില്‍ ആഷ്ഫോര്‍ഡിലെ മലയാളി പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് എംപിയും അദ്ദേഹത്തിന്റെ ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.

Tags

Share this story

From Around the Web