ആധുനിക കാലത്ത് മനുഷ്യജീവനു വലിയ വെല്ലുവിളികള്‍ നേരിടുന്നതായി മാര്‍ ജോസഫ് പെരുന്തോട്ടം

 
mar joseph


ചങ്ങനാശേരി: മനുഷ്യജീവന്‍ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ആധുനിക വെല്ലുവിളികളും ഭീഷണികളും നേരിടുന്നതായും ഈ കാലഘട്ടത്തില്‍ പ്രോലൈഫ് ശുശ്രൂഷയ്ക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി കൃപ പ്രോലൈഫേഴ്സിന്റെ മുപ്പതാം പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും വധിക്കാന്‍ കുട്ടികള്‍ ക്വട്ടേഷന്‍ നല്‍കുന്ന പ്രവണത സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ കബറിടപള്ളിയില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ ഒന്‍പതിന് ജപമാ ലയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. 29 വര്‍ഷമായി കൃപ പ്രോലൈഫേഴ്സിന്റെ ആത്മീയ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. ളൂയിസ് വെള്ളാനിക്കലിനെ ആദരിച്ചു. ഏബ്രഹാം പുത്തന്‍കളം രചിച്ച വിശുദ്ധ ഷര്‍ബേല്‍ മഖ്ലൂഫ് ജീവിതവും അസാധാരണ അദ്ഭുതങ്ങളും ഏകാന്ത പ്രാര്‍ത്ഥനയുടെ പ്രസക്തിയും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും മാര്‍ പെരുന്തോട്ടം നിര്‍വഹിച്ചു.

ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട് സഹകരിച്ച സിസ്റ്റര്‍ ആനി തോമസ് സിഎം സി, വിന്‍സെന്റ് തോമസ്, മേഴ്സി ഏബ്രഹാം എന്നിവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലെ ഫാ. നോബിള്‍ തോട്ടത്തില്‍ വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ ആരാധനയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഡയറക്ടര്‍ ജോണ്‍ മാര്‍ട്ടിന്‍, സെക്രട്ടറി ജെസി ജേക്കബ്, ബ്രദര്‍ സെബാസ്റ്റ്യന്‍ മറിയം, ലില്ലിക്കുട്ടി തോമസ്, ജോസ് ഓലിക്കന്‍, പ്രിന്‍സ് ചക്കാ ല, ജോസ് കരിങ്ങട, സിബിച്ചന്‍ ഉപ്പുകുന്നേല്‍, ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web