മാര്‍ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു

 
PWATHIL PITHAVU


ചങ്ങനാശേരി: അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാര്‍ഷികം അദ്ദേഹം കബറടങ്ങിയിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ കബറിട പള്ളിയില്‍ ആചരിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമൂഹബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ കബറിടത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് കാര്‍മികത്വം വഹിച്ചു.

വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്‌കറിയ കന്യാകോണില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കബറിടത്തില്‍ പ്രാര്‍ത്ഥനയര്‍പ്പിച്ചു. വൈദികര്‍, സന്യാസിനികള്‍, അല്മായര്‍ തുടങ്ങി നിരവധിയാളുകള്‍ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥനകള്‍ നടത്തി.

Tags

Share this story

From Around the Web