കുവൈറ്റ് മാര്‍ അത്താനാസിയോസ് സണ്‍ഡേ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍

 
kuwait mar

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യത്ത് മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ആദ്യമായി ആരംഭിച്ച കുവൈറ്റ് മാര്‍ അത്താനാ സിയോസ് സണ്‍ഡേ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍. 

യാക്കോബായ സുറിയാനി സഭയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന രണ്ടാമത്തെ സണ്‍ഡേ സ്‌കൂള്‍ ആണ് അത്താനാസിയോസ് സ്‌കൂള്‍. കുവൈറ്റ് സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഡോ. പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഇടവക മെത്രാപ്പോലീത്തയും അറക്കല്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ ഇടവക വികാരിയും ആയിരിക്കുമ്പോള്‍ 1974 സെപ്റ്റം ബറിലാണ് സണ്‍ഡേ സ്‌കൂള്‍ ആരംഭിച്ചത്.

 ചുരുക്കം കുട്ടികളുമായി ആരംഭിച്ച സണ്‍ഡേ സ്‌കൂള്‍ പിന്നീട് അനേകം വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ സെന്ററുകളുമായി വളര്‍ന്നു.

1990-ല്‍ ഉണ്ടായ ഗള്‍ഫ് യുദ്ധം സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. രണ്ടര വര്‍ഷങ്ങള്‍ സണ്‍ഡേ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. 

പിന്നീട് 1992 ഡിസംബറില്‍ അന്നത്തെ വികാരി ഫാ. ബേബി ഏലിയാസിന്റെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ പുനരാംഭിച്ചത്.

ഇടവക വികാരി ഫാ. ബിബിന്‍ ജോര്‍ജ് (പ്രസി ഡന്റ്), ബേസില്‍ സി. ഏലിയാസ് (ഹെഡ്മാസ്റ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം അധ്യാപ കരും, അഞ്ഞൂറില്‍ അധികം വിദ്യാര്‍ത്ഥികളുമുള്ള സമൂഹമായി സണ്‍ഡേ സ്‌കൂള്‍ വളര്‍ന്നുകഴിഞ്ഞു.

ഇടവകയിലെ 10-ാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്കായി ക്രിസ്റ്റീന്‍സ്  എന്ന പ്രസ്ഥാനവും പ്രവര്‍ത്തിക്കുന്നുണ്ട്. കുവൈറ്റ് നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ചിലും, ഫഹീലിലും അബ്ബാസിയിലുമായി മൂന്ന് ഇടത്ത് സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവിധ രാജ്യങ്ങളിലെ യാക്കോബായ ഇടവകകള്‍ക്ക് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഇംഗ്ലീഷ് മെറ്റീരിയല്‍സ് വര്‍ഷങ്ങളായി നല്‍കുന്നത് മാര്‍ അത്താനാസിയോസ് സണ്‍ഡേ സ്‌കൂള്‍ ആണ്. 

ആ സേവനങ്ങളെ മാനിച്ച്  എംജെഎസ്എസ്എ- യു.കെ ഭദ്രാസനത്തിന്റെ ആദരവ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ പ്രഥമ കുവൈറ്റ് സന്ദര്‍ശന വേളയില്‍ സണ്‍ഡേ സ്‌കൂളിന് നല്‍കിയിരുന്നു.

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 11ന് കുവൈറ്റ് നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ചില്‍ നടക്കും. 

ജൂബിലിയുടെ ഭാഗമായി ജൂബിലി ലോഗോ റിലീസ്, കുവൈത്തിലെ യാക്കോബായ ഇടവകകളുടെ സണ്‍ഡേ സ്‌കൂള്‍ അധ്യാപക സംഗമം, ഇന്റര്‍ ചര്‍ച്ച് ബൈബിള്‍ ക്വിസ്, അഖില മലങ്കര തലത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ സംഗീത മത്സരം, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ആര്‍ട്ട് എക്സിബിഷന്‍, ഉപന്യാസ മത്സരം, കുട്ടികളുടെ സംഗീത ബാന്‍ഡ്, ജൂബിലി സുവനീര്‍ തുടങ്ങി നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web