മാര്‍ അപ്രേം മെത്രാപ്പോലിത്ത ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയതിന് പിന്നില്‍ തന്റെ ഇടപെടലെന്ന് യാക്കോബായ മെത്രാപ്പോലിത്ത. സഭാതര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മാര്‍ അപ്രേം മെത്രാപ്പോലിത്ത ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയതിന് പിന്നില്‍ തന്റെ ഇടപെടലെന്ന് യാക്കോബായ മെത്രാപ്പോലിത്ത.
മാര്‍ അപ്രേം മെത്രാപ്പോലിത്ത ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വ വിരുദ്ധ പരാമര്‍ശത്തിന് സിനഡ് നടപടി എടുത്ത ഓര്‍ത്തഡോക്‌സ് സഭാ മെത്രാപോലീത്ത ഡോ. സക്കറിയാസ് മാര്‍ അപ്രേം സഭാ നേതൃത്വത്തിനെതിരെ പ്രതികരിച്ചത് തന്റെ ഇടപെടല്‍ മൂലമെന്ന് യാക്കോബായ വിഭാഗം മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ദിയോസ്‌കോറസ്.
സുന്നഹദോസില്‍ സെമിത്തേരി പ്രശ്‌നം ഉന്നയിച്ച് മാര്‍ അപ്രേമിന് ഇനി മലേക്കുരിശ് ദയറയിലേക്ക് സ്വാഗതമെന്നും മാര്‍ ദിയോസ്‌കോറസ് പറഞ്ഞു. മലേക്കുരിശ് ദയറായില്‍ വന്ന് കബറിടത്തില്‍ പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം മാര്‍ അപ്രേം ഉന്നയിച്ചു.
ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളി പിടുത്തത്തിനെതിരെ പ്രതികരിച്ചാല്‍ അനുവദിക്കാം എന്ന് താന്‍ പറഞ്ഞു. മാര്‍ അപ്രേം ഉടന്‍ തന്നെ അതിനുള്ള ആര്‍ജവം കാട്ടി. ഇനി മാര്‍ അപ്രേമിന് യാക്കോബായ സഭയുടെ പള്ളിയിലും, ദയറായിലും വരാമെന്നും ദിയോസ്‌കോറസ് മെത്രാപോലീത്ത പറഞ്ഞു. മാര്‍ അപ്രേമിനെ യാക്കോബായ മെത്രാപ്പോലീത്ത പ്രശംസിച്ചു.
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പള്ളി പിടുത്തക്കാരാണെന്ന മാര്‍ അപ്രേമിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയെ തള്ളി പറഞ്ഞ അപ്രേം മെത്രാപ്പോലീത്തയെ സുന്നഹദോസ് ഭദ്രാസന ഭരണത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.