എക്സീറ്റര്‍ മാര്‍ അന്തോണിയോസ് കാത്തലിക് സീറോ മലബാര്‍ മിഷനില്‍ മാര്‍ അന്തോണിസിന്റെ തിരുന്നാള്‍ ഇന്ന്
Jun 13, 2026, 14:54 IST
എക്സീറ്റര്‍ മാര്‍ അന്തോണിയോസ് കാത്തലിക് സീറോ മലബാര്‍ മിഷനില്‍ മാര്‍ അന്തോണിസിന്റെ തിരുന്നാള്‍ ഇന്ന് നടക്കും.
തിരുനാളിനോട് അനുബന്ധിച്ചു 9 ദിവസത്തെ നൊവേനയും ആചരിച്ച് വരുകയായിരുന്നു. ഇന്ന് വൈകുന്നേരം നടക്കുന്ന ആഘോഷമായ കുര്‍ബാനയോടെ തിരുന്നാള്‍ സമാപനമാകും.
മിഷന്‍ ഡയറക്ടര്‍ ഫാ രാജേഷ് എബ്രഹാം ആനത്തില്‍ മുഖ്യകാര്‍മികനാകും.പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് ആന്റണി ജോസഫ് നാടുവിലവീട്ടില്‍ ഫാമിലി ആണ്.
ശനിയാഴ്ച ആഘോഷമായ കുര്‍ബാന 6 മണിക്ക് ഹെവിട്രീ സെക്രെഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ആരംഭിച്ചു പ്രദിക്ഷണത്തോട് കൂടി അവസാനിക്കും.
അമേരിക്കന്‍ ഹാള്‍ ജശിവീല യില്‍ വച്ചു സ്നേഹവിരുന്നും മാഞ്ചേസ്റ്റര്‍ ടീമിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.