എക്‌സീറ്റര്‍ മാര്‍ അന്തോണിയോസ് കാത്തലിക് സീറോ മലബാര്‍ മിഷനില്‍ മാര്‍ അന്തോണിസിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
Jun 16, 2026, 14:13 IST
എക്‌സീറ്റര്‍ മാര്‍ അന്തോണിയോസ് കാത്തലിക് സീറോ മലബാര്‍ മിഷനില്‍ മാര്‍ അന്തോണിസിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. തിരുനാളിനോട് അനുബന്ധിച്ചു 9 ദിവസത്തെ നൊവേനയും ആചരിച്ചു. തുടര്‍ന്ന രം ആഘോഷമായ കുര്‍ബാനയോടെ തിരുന്നാള്‍ സമാപിച്ചു.
മിഷന്‍ ഡയറക്ടര്‍ ഫാ രാജേഷ് എബ്രഹാം ആനത്തില്‍ മുഖ്യകാര്‍മികനായി.പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് ആന്റണി ജോസഫ് നാടുവിലവീട്ടില്‍ ഫാമിലി ആണ്. ആഘോഷമായ കുര്‍ബാന ഹെവിട്രീ സെക്രെഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ നിന്ന് ആരംഭിച്ചു പ്രദിക്ഷണത്തോട് കൂടി അവസാനിച്ചു.
അമേരിക്കന്‍ ഹാള്‍ Pinhoe യില്‍ വച്ചു സ്‌നേഹവിരുന്നും മാഞ്ചേസ്റ്റര്‍ ടീമിന്റെ ഗാനമേളയും തിരുന്നാളിന്റെ ഭാഗമായി അരങ്ങേറി