സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും സീനിയര്‍ ഡോക്ടര്‍മാരില്ല.നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം:സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും സീനിയര്‍ ഡോക്ടര്‍മാരില്ലെന്ന് ഡോ. ഹാരിസ് ചിറക്കല്‍. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത് നല്ലതാണ്. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മെഡിക്കല്‍ കോളജുകള്‍ മാത്രം അല്ല വേണ്ടത്.
ജില്ലാ, താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ട്രോമ കെയര്‍ സെന്ററുകള്‍ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംഇ ഓഫീസിലേക്ക് കെജിഎംസിടിഎ നടത്തിയ ധര്‍ണയിലാണ് ഹാരിസ് ചിറക്കല്‍ ഇക്കാര്യം പറഞ്ഞത്.
പുതിയ മെഡിക്കല്‍ കോളേജുകള്‍ മാത്രം അല്ല ഡോക്ടര്‍മാരും വേണം. നിലവില്‍ ഉള്ള ഡോക്ടര്‍മാരെ മാറ്റിടങ്ങളിലേക്ക് കൊണ്ട് പോകുകയാണ്. പൊതുജനാരോഗ്യം മെച്ചപ്പെടണം എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്.
സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഒരു ഡോക്ടര്‍ക്കും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിക്കൂട്ട് സംവിധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍, ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരാക്കും കൂടുതല്‍ ഉണ്ടാവുക. തട്ടിക്കൂട്ട് ചികിത്സയാകും ജനങ്ങള്‍ക്ക് ലഭിക്കുക.ഇത് ഉണ്ടാകാന്‍ പാടില്ല ഈ സഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍ അവിടേക്ക് കൃത്യമായ നിയമനം നടത്തണം. നിലവിലെ സംവിധാനങ്ങളില്‍നിന്നും ഡോക്ടര്‍മാരെ വലിച്ച് നിയമിക്കുന്നത് ചതിയാണ്.
ഇന്ന് തട്ടിക്കൂട്ട് സംവിധാനം ഉണ്ടാക്കിയാല്‍ വരുന്ന പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരായിരിക്കും കൂടുതലും ഉണ്ടാവുക. ജനങ്ങള്‍ക്ക് തട്ടിക്കൂട്ട് ചികിത്സയായിരിക്കും ലഭിക്കുക.
ഇത് ഉണ്ടാകാന്‍ പാടില്ല ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത്നിന്ന് പഠിച്ച് വരുന്ന പല വിദ്യാര്‍ത്ഥികളുടെയും നിലവാരം വളരെ മോശമാണെന്നും ഹാരിസ് പറഞ്ഞു.
പരിശീലനത്തിന് എത്തുന്ന ഇവര്‍ക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്റെ ഡോസോ ബ്ലഡ് സാംപിള്‍ എടുക്കാനോ അറിയില്ലെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.