'സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു':മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
മാനന്തവാടി രൂപതാ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ്, സിബിസിഐ വൈസ് പ്രസിഡന്റ്, ജീവന്‍ ടിവി സ്ഥാപക ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ച അദ്ദേഹം തന്റെ സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന സഭാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയില്‍ പങ്കുചേരുന്നുവെന്നും ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു.
ദീപ്തവും സൗമ്യവുമായ വ്യക്തിത്വമായിരുന്നു ജേക്കബ് തൂങ്കുഴി പിതാവിന്റേതെന്നും വിയോഗത്തില്‍ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും സി പി ഐ എം തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
ആര്‍ക്കും ഏതു സമയത്തും സമീപിക്കാവുന്ന സഭാ നേതാവായിരുന്നു അദ്ദേഹം. തൃശൂരിന്റെ സാമൂഹ്യ ജീവിതത്തില്‍ തിളക്കമാര്‍ന്ന സ്ഥാനമുള്ള പുരോഹിത ശ്രേഷ്ഠനായിരുന്നു. വിശുദ്ധിയാര്‍ന്ന ജീവിത മൂല്യങ്ങള്‍ അവസാന ശ്വാസം വരെ ഉയര്‍ത്തി പിടിച്ചു.
ആരോഗ്യസ്ഥിതി മോശമാകും വരെ സഭാ പരിപാടികളില്‍ മാത്രമല്ല മറ്റെല്ലാ പൊതു പരിപാടികളിലും പങ്കെടുത്തിരുന്നു. യഐശ്വര്യപൂര്‍ണ്ണമായ സാമൂഹ്യ ജീവിതത്തിന് വേണ്ടി ഗാഢമായിപ്രവര്‍ത്തിച്ച പാവങ്ങളുടെ നല്ല ഇടയനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്നും അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.