മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍ 18 മുതല്‍, 22ന് കണ്‍വന്‍ഷന്‍ സമാപിക്കും.

 
mannanam bible convention



മാന്നാനം: സെന്റ് ജോസഫ് ആശ്രമം പള്ളിയില്‍ കടലുണ്ടി ഏല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ 18ന് തുടങ്ങും. 22ന് കണ്‍വന്‍ഷന്‍ സമാപിക്കും.


 18 ന് വൈകുന്നേരം 5.45ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ജപമാല. തുടര്‍ന്ന് സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. ടോ മി കാട്ടാമ്പള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഉദ്ഘാടനത്തെ തുടര്‍ന്ന് ആറിന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, 5.45ന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും. രാത്രി ഒമ്പതിന് സമാപിക്കും. സിഎംഐ സ ഭയുടെ വികാരി ജനറാള്‍ ഫാ. ബെന്നി നല്‍ക്കര, വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ഫിലിപ്പ് തയ്യില്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചീഫ് ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് കേളംപറമ്പില്‍ സിഎംഐ എന്നിവര്‍ ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്പിരിച്വല്‍ ഷെയറിംഗിനും പത്തുമുതല്‍ മൂന്നുവരെ കുമ്പസാരത്തിനും സൗകര്യമുണ്ടാകുമെന്ന് പ്രിയോര്‍ ഫാ. ജോസഫ് വട്ടപ്പറമ്പില്‍ സിഎംഐ അറിയിച്ചു. രോഗികള്‍ക്കും പ്രായമായവര്‍ക്കും പന്തലില്‍ പ്ര ത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 

Tags

Share this story

From Around the Web