മാണ്ഡ്യ രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റ് നടത്തി
ബംഗളൂരു: മാണ്ഡ്യ രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റ് നടത്തി. ധര്‍മ്മാരാം ക്രൈസ്റ്റ് ഐസിഎസ്ഇ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കായികമേള മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു.
രൂപത ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി, ഫാ. ജോണ്‍ പടിഞ്ഞാറെ ചക്കാലയ്ക്കല്‍, ഫാ. തോമസ് കാട്ടുത്തുരുത്തി, ഫാ. പോള്‍ മഞ്ഞൂരാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
രൂപതയിലെ 40-ഓളം ഇടവകകളില്‍ നിന്നായി അഞ്ഞൂറോളം അമ്മമാര്‍ പങ്കെടുത്തു. സര്‍ജാപുര സെന്റ് ജോസഫ്സ് ചര്‍ച്ച് മികച്ച സ്പോര്‍ട്സ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫൊറോന യ്ക്കുള്ള അവാര്‍ഡ് കാര്‍മലാരം ഫൊറോന കരസ്ഥമാക്കി.
മാതൃവേദി ഡയറക്ടര്‍ ഫാ. തോമസ് അരിമറ്റം, ഫാ. നില്‍സണ്‍ പെല്ലിശേരി, ഫാ. റെജി കൂടപ്പാട്ട്, പ്രസിഡന്റ് മഞ്ജു ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.