മനക്കര സി.എസ്.ഐ. സെന്റ് പീറ്റേഴ്സ് സഭയുടെ പുതിയ ദൈവാലയത്തിനുള്ള ശിലാസ്ഥാപനം നിർവഹിച്ചു മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ
മനക്കര സി.എസ്.ഐ. സെന്റ് പീറ്റേഴ്സ് സഭയുടെ പുതിയ ദൈവാലയത്തിനുള്ള ശിലാസ്ഥാപനം നിർവഹിച്ചു മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ
അടൂർ വൈദിക ജില്ലയിൽ കടമ്പനാട് സി.എസ്.ഐ സെന്റ് ജെയിംസ് ഇടവകയുടെ ഉപസഭയായ മനക്കര സെന്റ് പീറ്റേഴ്സ് സഭയ്ക്ക് ഒരു പുതിയ ദൈവാലയം നിർമ്മിക്കുന്നതിനു മുന്നോടിയായുള്ള ശിലാസ്ഥാപനം മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു.
വിശ്വാസസമൂഹം വളരെ സന്തോഷത്തോടും ആത്മാർത്ഥതയോടും ഈ ശുശ്രൂഷയുടെ ഭാഗമായി എന്നത് പ്രശംസനീയമാണ്. നേതൃത്വം നൽകുന്ന ഇടവക വികാരി റവ.ബിനീഷ്‌മോൻ ബാബു, സഭാശുശ്രൂഷകൻ തോംസൺ ജോർജ് എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
ദൈവാലയനിർമ്മാണത്തിന് ആവശ്യമായ സാമ്പത്തിക സമാഹരണത്തിനായി സഭ അക്ഷീണം പ്രയത്നിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പ്, എത്രയും പെട്ടെന്ന് പ്രസ്തുത പണികൾ പൂർത്തീകരിച്ചു മനോഹരമായ ഒരു ദൈവാലയം ഉയരുവാൻ ദൈവം സഹായിക്കട്ടെ എന്ന് ആശംസിച്ചു.