മലപ്പുറത്ത് ലഹരി മൂത്ത് പിഞ്ചു കുഞ്ഞിനെ എടുത്തെറിഞ്ഞ് യുവാവിൻ്റെ അഭ്യാസം; പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

 
4252

മലപ്പുറം: പിഞ്ചുകുഞ്ഞിനെ വായുവിൽ എറിഞ്ഞ് അഭ്യാസം കാണിച്ചയാൾ പിടിയിൽ. തിരൂര്‍ തൃപ്രങ്ങോട് കൈനിക്കരയിൽ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് ലഹരി മൂത്ത് ക്രൂരത കാണിച്ചത്. 

സംഭവം കണ്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഇയാളുടെ ഭാര്യ മൂത്ത കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ സമയത്താണ് ഇയാൾ കുഞ്ഞുമായി പുറത്തിറങ്ങിയത്. ഈ സമയം ഇയാൾ ഒരു വയസിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തില്‍ എറിഞ്ഞും താഴേക്ക് പിടിച്ചും അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

പ്രതി കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web