സൈബർ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ച പ്രതി
അറസ്റ്റിൽ
Oct 26, 2026, 00:45 IST
ഇരിങ്ങാലക്കുട: സൈബർ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന വാട്സാപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
കൊല്ലം തെക്കുംഭാഗംദേശത്ത് ചവറ സൗത്ത് മടച്ചാന്പള്ളിൽ വീട്ടിൽ ലിജോ ഫെലിക്സാ(38)ണ് അറസ്റ്റിലായത്. റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണു വിദേശത്തുനിന്നു നാട്ടിലേക്കു മടങ്ങിയെത്തിയ പ്രതിയെ പിടികൂടിയത്.
ജർമനിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ലിജോയെ തൃശൂർ റൂറൽ സൈബർ ക്രൈം പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2026 ഫെബ്രുവരിയിലായിരുന്നു സംഭവം.