കാറ്ററിംഗ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
Oct 25, 2026, 12:22 IST
തിരുവനന്തപുരം: കാറ്ററിംഗ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാറി(കാർത്തികേയൻ)നെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയും കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സർവീസിലെ ജീവനക്കാരനുമായ കേശവ(52) നാണ് കൊല്ലപ്പെട്ടത്.
2022 മാർച്ച് ഒമ്പതിന് രാത്രിയായിരുന്നു സംഭവം. സമീപത്തെ വ്യാപാര സ്ഥാപനത്തിൽനിന്ന് ലഭിച്ച സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പിടികൂടാനായത്.