പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

 
2344

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്കേറ്റു. ആമ്പ്രമ്മല്‍ പാലക്കല്‍ ഹര്‍ഷകാ(26)ണ് കിണറ്റില്‍ വീണത്.

 ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ആള്‍താമസമില്ലാത്ത വീട്ടിലെ 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഹർഷക് വീണത്. ഇയാളുടെ കാലിന് പൊട്ടലുൾപ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags

Share this story

From Around the Web