മനുഷ്യന്‍ പദ്ധതികള്‍ വിഭാവനംചെയ്യുന്നു;അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്ര - സന്ധ്യാപ്രാര്‍ത്ഥന

ഞങ്ങളുടെ നല്ല ഈശോയെ...
ഞങ്ങള്‍ കടന്നുപോകുന്ന എല്ലാ അവസ്ഥകളും അവിടുത്തെ പദ്ധതിയുടെ ഭാഗമെന്ന് ഞങ്ങളെ ഓര്‍മ്മപ്പെടുത്തേണമേ. ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ വേദനിപ്പിക്കുന്നവയാകാതിരിക്കട്ടെ. സ്‌നേഹത്തിന് എതിരായ ഒന്നും തന്നെ ഞങ്ങള്‍ മൂലം സംഭവിക്കാതിരിക്കട്ടെ.
ഈശോ നാഥാ ഞങ്ങളിന്ന് അറിഞ്ഞോ അറിയാതെയോ ആരെങ്കിലും വേദനിപ്പിക്കാനായി ഇടയായിട്ടുണ്ടെങ്കില്‍ ഈശോയെ ഞങ്ങളോട് ക്ഷമിക്കണമേ. ഇന്നേ ദിവസം പാപസാഹചര്യങ്ങളിലൂടെ ഞങ്ങള്‍ കടന്നു പോയിട്ടുണ്ടെങ്കില്‍ ഞങ്ങളോട് ക്ഷമിച്ച് മേലില്‍ പാപസാഹചര്യങ്ങളിലൂടെ കടന്നു പോകാതിരിക്കുവാനും അങ്ങയുടെ മുന്‍പിലാണെന്ന വിചാരത്തോടെ ഓരോ നിമിഷവും ജീവിക്കുവാനും അങ്ങ് ഞങ്ങള്‍ക്ക് കൃപ നല്‍കേണമേ. ഞങ്ങളുടെ ആത്മശരീരങ്ങളെ വിശുദ്ധീകരിക്കുവാന്‍ അതുവഴി അങ്ങേ നാമത്തെ മഹത്വപ്പെടുത്തി ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമെ... നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ... എന്നേക്കും... ആമേന്‍