തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തില്‍ കയറിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

 
SUDEEESHKUMAR


കണ്ണൂര്‍: വോട്ട് ചെയ്യാനായി ബൂത്തില്‍ കയറിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ കുട്ടഞ്ചേരിയില്‍ കുട്ടഞ്ചേരി പടിഞ്ഞാറെ വീട്ടില്‍ സുധീഷ് കുമാര്‍ (48) ആണ് മരിച്ചത്. 


ലോട്ടറി വില്‍പ്പനക്കാരന്‍ ആയിരുന്നു. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എ എല്‍ പി സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 24 ല്‍ രാവിലെ 10 മണിയോടെആയിരുന്നു സംഭവം.

ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങുന്നവര്‍ക്ക് ഇദ്ദേഹം ലോട്ടറി വിലാപന നടത്തിയിരുന്നു. ഇതിനിടെ ആണ് വോട്ട് ചെയ്യാനായി അകത്തേയ്ക്ക് കയറിയത്. 

സ്ലിപ് നല്‍കി കാത്തുനില്‍ക്കുന്നതിനിടെ ക്ഷീണം അനുഭവപെട്ടതിനാല്‍ സമീപത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു. എന്നാല്‍ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 

സുധീഷിന് പ്രഥമ ശ്രുശ്രൂഷ നല്‍കി ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സഭവിച്ചിരുന്നു.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍. വിമുക്തഭടന്‍ ബാലകൃഷ്ണന്റെയും പരേതയായ തങ്കമണിയുടെയും മകനാണ്. സുനില്‍ ആണ് സഹോദരന്‍.
 

Tags

Share this story

From Around the Web