പോക്കറ്റില്‍ എംഡിഎംഎയുമായി ഡോക്ടറെ കാണാനെത്തി; ബൈക്കപകടത്തില്‍പ്പെട്ട യുവാവ് ആശുപത്രിയില്‍ അറസ്റ്റില്‍, പട്ടാമ്പി ആമയൂര്‍ സ്വദേശിയില്‍ നിന്നാണ് 21.42 ഗ്രാം എംഡിഎംഎ പിടികൂടിയത്
 

 
mdma

മലപ്പുറം: എടപ്പാളില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാളില്‍ നിന്ന് എംഡിഎംഎ പിടികൂടി. പട്ടാമ്പി ആമയൂര്‍ സ്വദേശി സിബിനില്‍ നിന്നാണ് 21.42 ഗ്രാം എംഡിഎംഎ പിടികൂടിയത്. ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

സിബിന്‍ സഞ്ചരിച്ച ബൈക്ക്, എടപ്പാളില്‍ വെച്ച് അപകടത്തില്‍ പെടുകയും, ഗുരുതരമായി പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ വെളുത്ത നിറത്തിലുള്ള ഒരു പാക്കറ്റ് ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.


പെരിന്തല്‍മണ്ണ പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിക്കുകയും, തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി, പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന ആളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web