അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍, നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം.ജെ ജോബിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്
 

 
police


 

 
ആലുവ: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം.ജെ ജോബിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ മൂന്നാം പ്രതി കൂടിയാണ് ഇയാള്‍. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ എംഎല്‍എക്കെതിരെ സോഷ്യല്‍ മീഡിയ വഴി വധഭീഷണി ഉയര്‍ത്തിയത്.
കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ഉറപ്പാക്കണമെന്നമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയിലുള്ള വൈരാഗ്യമാണ് എംഎല്‍എയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താന്‍ പ്രതിയെ പ്രകോപിപ്പിച്ചത്.

Tags

Share this story

From Around the Web