പരുമല തിരുമേനിയുടെ 124 -ാം ഓര്‍മപ്പെരുന്നാള്‍: കബറിടത്തിന് മുന്നില്‍ പ്രാര്‍ത്ഥാനിരതനായി മമ്മൂട്ടി
പരുമല : പരുമല തിരുമേനിയുടെ കബറിടത്തിന് മുന്നില്‍ പ്രാര്‍ത്ഥാനിരതനായി മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. പരുമല തിരുമേനിയുടെ 124 -ാം ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മമ്മൂട്ടി പരുമലയില്‍ എത്തിയത്.
കാരുണ്യത്തോടെയുള്ള പെരുമാറ്റമാണ് ദൈവത്തോടുള്ള സ്‌നേഹവും ഭക്തിയുമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമാതാരം എന്നതിനപ്പുറത്തേക്ക് ഒരു മുന്‍?ഗണന എപ്പോഴും തനിക്ക് നല്‍കുന്നതില്‍ ഓര്‍ത്തഡോക്‌സ് സഭയോടും, ബാവാ തിരുമേനിയോടും നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹിതനാണ് പത്മഭൂഷണ്‍ മമ്മൂട്ടിയെന്ന് തീര്‍ത്ഥാടനവാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദൈവം തിരഞ്ഞെടുത്ത മനുഷ്യനാണ് മമ്മൂട്ടി. അഭിനയ മികവിന് അപ്പുറമുള്ള ആത്മീയ നിറവ് അദ്ദേഹത്തിനുണ്ട് . മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യ ക്യാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതം 2.0 വേദിയില്‍ പ്രഖ്യാപിച്ചു. സ്തനാര്‍ബുദം, തൈറോയിഡ് ക്യാന്‍സര്‍, പീഡിയാട്രിക് ക്യാന്‍സര്‍ എന്നിവയ്ക്കുള്ള ചികിത്സ ഉള്‍പ്പെടുന്നതാണ് പദ്ധതി. പരുമല ആശുപത്രി സിഇഒ ഫാ. എം.സി പൗലോസ് പദ്ധതി വിശദീകരിച്ചു. കാതോലിക്കാ ബാവാ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ?ഗ്രന്ഥം ചടങ്ങില്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.
നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സജി ചെറിയാന്‍ എം.എല്‍.എ, അഡ്വ.വര്‍?ഗീസ് മാമ്മന്‍ എം.എല്‍.എ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍?ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍?ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പ്രസം?ഗിച്ചു.