മമത ബാനര്‍ജിയുടെ അനന്തരവള്‍ ജീവനൊടുക്കിയ നിലയില്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു

 
MAMAMTHA



 
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സഹോദരന്റെ മകള്‍ ജീവനൊടുക്കിയ നിലയില്‍. ബിര്‍ഭൂം ജില്ലയിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ നിന്ന് ബൃഷ്ടി മുഖര്‍ജിയുടെ (28) മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.അന്വേഷണം നടന്നുവരികയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബൃഷ്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ബൃഷ്ടിയുടെ ജോലി നഷ്ടപ്പെട്ടിരുന്നതായും കുടുംബം വ്യക്തമാക്കി.

രാംപൂര്‍ഹട്ടിലെ ബിര്‍ഭുമിലെ കുസുംബ ഗ്രാമത്തില്‍ നിന്നുള്ള ബൃഷ്ടിയുടെ പിതാവ് നിഹാര്‍ മുഖര്‍ജി മമതയുടെ മാതൃസഹോദരനും പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമാണ്.

Tags

Share this story

From Around the Web