മല്ലികാർജുൻ ഖാർഗെയുടെ വാക്കുകൾ എല്ലാവിധ രാഷ്ട്രീയ മര്യാദകളുടെയും ലംഘനം: അമിത് ഷാ

 
55666

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വാക്കുകൾ എല്ലാവിധ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് ഖാർഖെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്‍റെ ഈ അധിക്ഷേപത്തിന് ജനങ്ങൾ തന്നെ കൃത്യമായ മറുപടി നൽകും. കഴിഞ്ഞ 12 വർഷത്തെ തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം കോൺഗ്രസിനുണ്ടായ കടുത്ത നിരാശയാണ് ഇത്തരമൊരു പരാമർശത്തിന് പിന്നിലെന്നും അമിത് ഷാ പറഞ്ഞു.

Tags

Share this story

From Around the Web