മലയാറ്റൂര്‍ കുരിശുമുടി തിരുനാള്‍ ഏപ്രില്‍ 9 മുതല്‍
കാലടി: വിശുദ്ധ വാരം അടുത്തതോടെ മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകുന്നു. കുരിശുമുടി തിരുനാള്‍ ഏപ്രില്‍ 9, 8, 10, 11 തിയതികളില്‍ നടക്കും.
മാര്‍ച്ച് 1 മുതല്‍ 50 ദിന വ്രതാനുഷ്ഠാനങ്ങള്‍ മലയാറ്റൂര്‍ പള്ളി യിലും കുരിശുമുടി പള്ളിയിലും തുടങ്ങിയതായി ഇടവക വികാരി ഫാ. ജോസ് ഒഴലക്കാട്ട് പറഞ്ഞു. ഓശാന ഞായര്‍ മുതല്‍ താഴത്തെ പളിയിലും കുരിശുമുടി പള്ളിയിലും പ്രത്യേക കുര്‍ബാനയും കുമ്പസാരവും ഉണ്ടായിരിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം നടന്നുവരുന്നു. പോലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ആര്‍ടിസി സര്‍വീസുകള്‍, കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സേവനം, ഗതാഗത പരിഷ്‌കരണം എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ബൈബിള്‍ കണ്‍വെന്‍ഷന്‍ 26,27, 28 തിയതികളില്‍ നടക്കും.