മോഡിഫൈ ചെയ്ത വാഹനവുമായി ബാംഗ്ലുളൂരുവിലെത്തിയ മലയാളി വിദ്യാര്‍ഥിക്ക് 1,10,000 രൂപ പിഴ


 

 
modification

ബം​ഗു​ളൂ​രു: മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​വു​മാ​യി ബം​ഗു​ളൂ​രു​വി​ലെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് 1,10,000 രൂ​പ പി​ഴ.

ബം​ഗു​ളൂ​രു​വി​ൽ എ​ഞ്ചി​നി​യ​റിം​ഗ് പ​ഠി​ക്കു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യാ​ണ് 70,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ കാ​ർ മോ​ഡി​ഫൈ ചെ​യ്ത​ത്.

ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് പൊ​ടി​ച്ച​ത്. സൈ​ല​ൻ​സ​റി​ൽ നി​ന്നും അ​മി​ത ശ​ബ്ദ​ത്തോ​ടൊ​പ്പം പു​ക കു​ഴ​ലി​ൽ നി​ന്നും തീ​പ്പൊ​രി ചി​ത​റു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

വാ​ഹ​നം ബം​ഗു​ളൂ​രു​വി​ലെ നി​ര​ത്തി​ലൂ​ടെ ചീ​റി പാ​യു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ൽ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​വി​ധം തി​ര​ക്കേ​റി​യ നി​ര​ത്തി​ലൂ​ടെ പാ​യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ അ​ലോ​സ​ര​മു​ണ്ടാ​ക്കി.

തു​ട​ർ​ന്ന് ഇ​വ​ർ വീ​ഡി​യോ പ​ക​ർ​ത്തി അ​ധി​കൃ​ത​രെ പ​രാ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് യെ​ല​ഹ​ങ്ക ആ​ർ​ടി​ഒ​യാ​ണ് വാ​ഹ​നം പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പു​തു​വ​ർ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​നാ​ണ് താ​ൻ വാ​ഹ​നം കൊ​ണ്ടു​വ​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു.

Tags

Share this story

From Around the Web