മലയാളി പെന്തക്കോസ്ത് അസോസിയേഷന്‍ യുകെയുടെ പ്രാര്‍ത്ഥനാ ദിനം 11ന് രാവിലെ മുതല്‍ ഗ്ലോസ്റ്ററില്‍

ഇംഗ്ലണ്ട്: മലയാളി പെന്തക്കോസ്ത് അസോസിയേഷന്‍ യുകെയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ ഉണര്‍വ്വിനായി ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളില്‍ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാര്‍ത്ഥനാ സംഗമം 11ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചക്ക് രണ്ടു മണിവരെ ഗ്ലോസ്റ്റര്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ആഭിമുഖത്തില്‍ ഗ്ലോസ്റ്ററില്‍വെച്ചു നടത്തപ്പെടുന്നു.
പ്രസ്തുത മീറ്റിംഗ് മലയാളി പെന്തക്കോസ്ത് അസോസിയേഷന്‍ യുകെയുടെ പ്രസിഡണ്ട് പാസ്റ്റര്‍ ജെയിംസ് സാമുവേല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും. ഏരിയ കോര്‍ഡിനേറ്റര്‍ ബിനു കുഞ്ചുകുഞ്ഞു മീറ്റിംഗിന്റെ ക്രമീകരണങ്ങള്‍ നിര്‍വ്വഹിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റര്‍ പി. സി സേവ്യര്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജിനു മാത്യു (സെക്രട്ടറി), പാസ്റ്റര്‍ ബിജു ഡാനിയേല്‍ ( ജോയന്റ് സെക്രട്ടറി), പാസ്റ്റര്‍ റോജി രാജു (ട്രഷറര്‍) എന്നിവരും മറ്റുള്ളവരും പങ്കെടുക്കും. ഈ മീറ്റിംഗിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഏരിയ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ബിനു കുഞ്ഞുകുഞ്ഞ് 07850239954
സ്ഥലത്തിന്റെ വിലാസം
MATSON BAPTIST CHURCH, MATSON AVENUE, GLOUCESTER, GL4 6LA, GLOUCESTERSHIRE