ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റർ റിമാൻഡിൽ
Jan 16, 2026, 20:56 IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപുരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റർ റിമാൻഡിൽ.
ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആൽബിനെതിരെ കേസെടുത്തത്. ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം.
പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനുവരി 13നാണ് പരാതിയുടെ അടിസ്ഥാനത്തിൽ ആൽബിനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ കാൺപൂരിലെ ജയിലിലാണ് ആല്ബിൻ.