സൗദിയില്‍ മലയാളി നഴ്‌സുമാര്‍ തട്ടിപ്പിനിരയായ സംഭവം; മുന്നറിയിപ്പുമായി രാജ്യം

 
SCAM



റിയാദ്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. പ്രവാസികളടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഓര്‍മപ്പെടുത്തല്‍. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്‌സുമാര്‍ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിരുന്നു.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണെന്നും പറഞ്ഞ് വിളിച്ചാണ് നിലവിലെ തട്ടിപ്പ്. മൊബൈലില്‍ വിളിച്ച് ഛഠജ നമ്പര്‍ കൈക്കലാക്കിയാണ് കവര്‍ച്ച. അബ്ഹയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ കഴിഞ്ഞ ദിവസം ഇത്തരം സംഘങ്ങളുടെ കെണിയില്‍ പെട്ടിരുന്നു. തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി. നിരവധി പ്രവാസികള്‍ സമാന രീതിയിലുള്ള തട്ടിപ്പിനിരയായതായി പരാതി നല്‍കിയിട്ടുണ്ട്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക നടപടികളുടെ പേരില്‍ വിളിക്കുകയും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ച് ഛഠജ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് രീതി. സോഷ്യല്‍ മീഡിയകള്‍ വഴി തട്ടിപ്പ് നടത്തുന്ന ഇത്തരക്കാര്‍ക്കിടയില്‍ മലയാളി സംഘങ്ങളും സജീവമാണ്. 

ഛഠജ, ബാങ്ക് വെരിഫിക്കേഷന്‍ കോഡ്, ചമളമവേ അല്ലെങ്കില്‍ അയവെലൃ അംഗീകാര അഭ്യര്‍ഥനകള്‍ തുടങ്ങിയവ ഒരിക്കലും മറ്റൊരാള്‍ക്ക് കൈമാറരുതെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. തട്ടിപ്പിനിരയാകാം എന്ന മുന്‍കരുതലോടെ മാത്രം ഇടപാടുകള്‍ നടത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Tags

Share this story

From Around the Web